കേരള റേഷൻ എംപ്ലോയീസ് യൂണിയൻ താലൂക്ക് സമ്മേളനം
Friday 14 April 2023 1:26 AM IST
മുടപുരം:കേരള റേഷൻ എംപ്ലോയീസ് യൂണിയൻ ചിറയിൻകീഴ് താലൂക്ക് സമ്മേളനം 16ന് രാവിലെ 10 മുതൽ ആറ്റിങ്ങൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ നടക്കും.റേഷൻ എംപ്ലോയീസ് യൂണിയൻ താലൂക്ക് പ്രസിഡന്റ് ജി.വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.താലൂക്ക് സെക്രട്ടറി കെ.സുരേഷ് കുമാർ സ്വാഗതം പറയും. ജില്ലാ പ്രസിഡന്റ് മടവൂർ അനിൽ മുഖ്യ പ്രഭാഷണം നടത്തും.സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ലെനിൻ ,സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ,സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കാട്ടാക്കട ബിജു മോൻ , സരോജനി 'അമ്മ,വർക്കല ജോസ്,ഷിബുരാജ് തുടങ്ങിയവർ സംസാരിക്കും.