ബിജുക്കുട്ടൻ നായകനാവുന്ന മാക്കൊട്ടൻ

Saturday 15 April 2023 2:51 AM IST

ബിജുക്കുട്ടൻ ആദ്യമായി നായകനാവുന്ന മാക്കൊട്ടൻ രാജീവ് നടുവനാട് സംവിധാനം ചെയ്യുന്നു. കുട്ടപ്പായി എന്ന കൊല്ലപ്പണിക്കാരന്റെ വേഷമാണ് ചിത്രത്തിൽ ബിജുക്കുട്ടന്. ശിവദാസ് മട്ടന്നൂർ, പ്രാർത്ഥന പി. നായർ, ധ്യാൻ കൃഷ്ണ, പ്രദീപ് കേളോത്ത്, മുരളികൃഷ്ണൻ, പ്രിയേഷ് മോഹൻ, അഭി അരവിന്ദ്, ഗായത്രി സുനിൽ, ബിനീഷ് മൊകേരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി ആണ് നിർമ്മാണം. സുനിരാജ്, കശ്യാപ് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ജിനീഷ് മംഗലാട്ട്, എഡിറ്റിംഗ് ഹരി ബി. നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്രശർമ്മ, വിതരണം റിയമോഹൻ പിക്ചേഴ്സ്. പി.ആർ.ഒ എം.കെ. ഷെജിൻ.