വാഗ്ദാനങ്ങൾ ശരിക്കും പാലിച്ചോ. കെ ജി എഫ് 2വിന്റെ ഒന്നാം വാർഷികത്തിൽ സർപ്രൈസ് പ്രഖ്യാപനവുമായി നിർമ്മാതാക്കൾ

Friday 14 April 2023 7:03 PM IST

ഇന്ത്യയെമ്പാടും ബോക്സ് ഓഫീസ് റെക്കോഡുികൾ തകർത്ത ചിത്രമായിരുന്നു യഷ് നായകനായ കെ.ജി.എഫ് 2. ചിത്രത്തിന്റെ ഒന്നാംവാർഷികത്തിൽ മൂന്നാംഭാഗത്തിന്റെ സൂചന നൽകിയിരിക്കുകയാണ് നിർമ്മാതാക്കൾ. വാർഷിക ദിനത്തിൽ പുറത്തിറക്കിയ ടീസറിലാണ് നിർമ്മാതാക്കളായ ഹോംബാല മൂവീസ് കെ.ജി.എഫ് 3യുടെ സൂചന നൽകുന്നത്.

കെ.ജി.എഫ് 2വിന്റെ പോസ്റ്റ് ക്രെഡിറ്റ് സ്വീക്വൻസിൽ കെ.ജി.എഫ് 3യെ കുറിച്ച് സൂചന നൽകിയിരുന്നെങ്കിലും അതിന് ശേഷം നിർമ്മാതാക്കളിൽ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. പുതിയ ടീസറോടെ മൂന്നാംഭാഗം സംബന്ധിച്ച കാത്തിരിപ്പ് അവസാനിക്കുകയാണ്. 1978 മുതൽ 81 വരെ റോക്കി ഭായി എവിടെയായിരുന്നു എന്നും വാഗ്ദാനങ്ങൾ ശരിക്കും പാലിച്ചു,​ ശരിക്കും പാലിച്ചോ എന്ന ചോദ്യവും ടീസർ ഉയർത്തുന്നു,​

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് സീരിസിലെ രണ്ടാമത്തെ ചിത്രമായ കെ.ജി.എഫ് 2 വൻ പ്രീറിലീസ് ഹൈപ്പ് നേടിയിരുന്നു. റിലീസ് ദിനത്തിൽ തന്നെ ചിത്രം ബോക്സ് ഓഫീസിൽ വൻ റെക്കോഡ് ഇടട്ടിരുന്നു,​ യഷ് നായകനായ പീരീഡ് ഗ്യാങ്സ്റ്റർ ഡ്രാമ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക വേഷത്തിൽ എത്തിയത്. ശ്രീനിധി ഷെട്ടി,​ രവീണ ടണ്ഡൻ,​ പ്രകാശ് രാജ്,​ മാളവിക അവിനാശ്,​ അച്യുത് കുമാർ,​ അയ്യപ്പ പി. ശർമ്മ,​ റാവു രമേശ്,​ ഈശ്വരി റാവു തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തി.