മുത്തശ്ശിപ്ലാവിനെ ആദരിച്ച് പൂർവ വിദ്യാർത്ഥി സംഗമം
Tuesday 18 April 2023 3:18 AM IST
നെടുമങ്ങാട്: പനയ്ക്കോട് വി.കെ.കാണി. ഗവ.ഹൈസ്കൂളിൽ 1985-86 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്നേഹക്കൂടിന്റെ സ്നേഹസംഗമം 2023 വൃക്ഷമുത്തശ്ശിയെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ വലിയമല സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സുജികുമാർ,സജുഗോപിനാഥ്,ജി.ജയകുമാർ,സെൽവരാജ്,ബിന്ദുഗിരീഷ്,അശോകൻ,പ്രതാപൻ,ജയന്തി, കുചേല, ബിന്ദു, അനിൽ,സുജി തുടങ്ങിയവർ പങ്കെടുത്തു.അദ്ധ്യാപകരായ ജപമണി,കൃഷ്ണൻ,ജവഹർദാസ്,വിജകുമാരൻ,ചെല്ലമ്മ,സംഷുദീൻ,മോഹനൻ എന്നിവരെ ഗുരുവന്ദനത്തിൽ ആദരിച്ചു.ഗുരുവന്ദനം,സ്നേഹസാന്ത്വനം,സ്നേഹാദരം,സർഗോത്സവം തുടങ്ങിയവ നടന്നു.