ചെങ്കൽ പണകൾ 24 മുതൽ അടച്ചിടും

Tuesday 18 April 2023 10:29 PM IST

കാസർകോട്: അശാസ്ത്രീയമായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 24 മുതൽ സംസ്ഥാനത്തെ മുഴുവൻ ചെങ്കൽ പണകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുവാൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഇന്നത്തെ രീതിയിൽ ചെങ്കല്ല് ഉത്പാദിപ്പിച്ചത് വിപണനം ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം 6 മീറ്റർ മുതൽ 7.5 മീറ്റർ വരെയുള്ള ഹാർഡ് റോക്കിൽ മൈനിംഗ് പ്ലാൻ ഒഴിവാക്കാവുന്നതാണ്. ഖനനത്തിന് ഉള്ള അനുമതി ലഭിക്കുന്നതിനായി എല്ലാ രേഖകളും ഹാജരാക്കിയാൽ 30 ദിവസത്തിനകം പെർമിറ്റ് നൽകണമെന്ന വ്യവസ്ഥകൾ റദ്ദ് ചെയ്തു.ഒരേ സ്ഥലത്ത് പല ഘട്ടങ്ങളിലായി 5 വർഷം വരെ പെർമിറ്റ് ലഭിക്കുന്നതായിരുന്നു. അത് മൂന്ന് വർഷമായി ചുരുക്കിയെന്നും സംസ്ഥാന സെക്രട്ടറി മണികണ്ഠൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നാരായണൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോസ് നടപ്പുറം, വിനോദ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Advertisement
Advertisement