മൈലാഞ്ചിയിടീൽ മത്സരം

Wednesday 19 April 2023 12:04 AM IST
മുഹമ്മ ഗ്രാമ പഞ്ചായത്ത് പാതിരാമണൽ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ നിന്ന്

മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ പാതിരാമണൽ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മൈലാഞ്ചിയിടീൽ മത്സരം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ടി.റെജി , സ്ഥിരം സമിതിയംഗങ്ങളായ ടി.എൻ.നസീമ, എം.ചന്ദ്ര , സി.ഡി.വിശ്വനാഥൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ് , കുഞ്ഞുമോൾ ഷാനവാസ് ,നിഷ പ്രദീപ് , ഷെജിമോൾ സജീവ് , പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് എന്നിവ സംസാരിച്ചു. നജീബ ഒന്നാം സ്ഥാനവും അനഘ രണ്ടാം സ്ഥാനവും അനുപമ മൂന്നാം സ്ഥാനവും നേടി. ഗ്രാമപഞ്ചായത്തംഗം കെ.എസ്.ദാമോദരൻ , ജി.സതീഷ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.

Advertisement
Advertisement