ശബരിമല വിമാനത്താവളം: അഭിനന്ദിച്ച് പ്രധാനമന്ത്രി

Wednesday 19 April 2023 12:50 AM IST

ന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതിക്കായി 2250 ഏക്കറിലധികം ഭൂമിയുടെ സൈറ്റ് ക്ലിയറൻസ് നൽകിയ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തീരുമാനം മേഖലയിലെ ടൂറിസത്തിന്, പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിന് വലിയ പ്രോത്‌സാഹനം നൽകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ക്ളിയറൻസ് നൽകിയ വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റും മോദി പങ്കുവച്ചു.

Advertisement
Advertisement