പൊക പ്രിവ്യൂ
Thursday 20 April 2023 2:57 AM IST
ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അരുൺ അയ്യപ്പൻ രചനയും സംവിധാനവും നിർവഹിച്ച പൊക എന്ന സിനിമയുടെ പ്രിവ്യൂ തിരുവനന്തപുരത്ത് നിള തിയേറ്ററിൽ നടന്നു. ജാസി ഗിഫ്ട് ആലപിച്ച ‘പൊക പൊക’ എന്ന ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു. പുതുമുഖങ്ങളായ സവിത സാവിത്രി, ജാനകി ദേവി, ആതിര ഗോപിനാഥ്, ഇഷ രേഷു, സന്ദ്യ നായർ, ഇഷിത സുധീഷ്, ബേബി സേറ, ജോണി എം. എൽ , സാബു ബാർട്ടൺഹിൽ, യെം. സജീവ്, കൃഷ്ണദാസ്, അനിൽ മാസ്, സുധീഷ് കാലടി, ലിബിൻ നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, കവിപ്രസാദ്, തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഹരിലാൽ രാജേന്ദ്രൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം മനു ബാലക് ആണ്. കവിപ്രസാദ് ഗോപിനാഥിന്റെയും അരുൺ അയ്യപ്പന്റെയും വരികൾക്ക് ജോസ് ബാപ്പയ്യ, അരുൺ ജി.എസ് എന്നിവർ സംഗീതം നൽകുന്നു.എഡിറ്റർ: എം. എസ്. അയ്യപ്പൻ നായർ. പി ആർ ഒ: റഹിം പനവൂർ.