പൂഞ്ചിലെ ഭീകരാക്രമണം: തിരിച്ചടി നൽകാനൊരുങ്ങി സൈന്യം, ഭീകരർക്കായി തെരച്ചിൽ വ്യാപകമാക്കി, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി
Friday 21 April 2023 5:39 PM IST
ന്യൂഡൽഹി : ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിദ്ധ്യം സംശയിക്കുന്ന സാഹചര്യത്തിൽ ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ആക്രമണത്തിന് പിന്നിൽ ഈ ഭീകരരെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.. മേഖലയിൽ ആകാശ മാർഗമുള്ള നിരീക്ഷണവും ശക്തമാക്കി.
ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കാശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. എൻ.ഐ.എയും ബോംബ് സ്ക്വാഡും സ്പെഷ്യ്. ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസ് എൻ.ഐ.എ അന്വേഷിക്കും.
ജെയ്ഷെ മുഹമ്മദ് അനുകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഗ്രനേഡ് എറിഞ്ഞ ശേഷം സൈനിക ട്രക്കിന്റെ ഇന്ധനടാങ്കിൽ ഭീകരർ വെടിവയ്ക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മറയാക്കിയായിരുന്നു ആക്രമണം.