ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്
Saturday 22 April 2023 12:14 AM IST
ന്യൂഡൽഹി : ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് എസ്.വി. ഭട്ടിയുടെ നിയമനത്തിന് സാധുത നൽകിയത്. നേരത്തെ ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ്.വി. ഭട്ടി. 2019 മുതൽ കേരള ഹൈക്കോടതി ജഡ്ദിയായി സേവനം അനുഷ്ടിച്ചു വരികയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം.