പ്രധാനമന്ത്രിയുടെ സുരക്ഷ , ചോർത്തിയത് തലസ്ഥാനത്ത്

Sunday 23 April 2023 12:46 AM IST

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്ക് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ തയ്യാറാക്കിയ സുരക്ഷാ പദ്ധതി ചോർത്തിയത് തിരുവനന്തപുരം സിറ്റി പൊലീസിൽ നിന്നാണെന്ന് കണ്ടെത്തി. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) അംഗീകരിച്ച സുരക്ഷാ പദ്ധതി ഡി.ജി.പി, എ.ഡി.ജി.പിമാർ, ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ എന്നിവർക്ക് പുറമെ തിരുവനന്തപുരം, കൊല്ലം കമ്മിഷണർമാർക്കും അയച്ചുകൊടുത്തിരുന്നു. തിരുവനന്തപുരം കമ്മിഷണർക്ക് അയച്ച റിപ്പോർട്ട് അദ്ദേഹം അസി.കമ്മിഷണർമാർക്കും ഇൻസ്പെക്ടർ റാങ്കിലുള്ള എസ്.എച്ച്.ഒമാർക്കും കൈമാറി. ഇതോടെയാണ് പദ്ധതി ചോർന്നതെന്നാണ് ഇന്റലിജൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഏതാനും വർഷങ്ങളായി പൊലീസിന്റെ സുരക്ഷ സംബന്ധിച്ച രൂപരേഖ തുടർച്ചയായി തിരുവനന്തപുരം സിറ്റി പൊലീസിൽ നിന്ന് ചോരുന്നതായി ഇന്റലിജൻസ് കണ്ടെത്തി. ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രക്ഷോഭകാലത്ത് സുരക്ഷ, തൃശൂർ പൂരം, ചില വി.ഐ.പികളുടെ സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും സമാനമായി ചോർത്തിയിരുന്നു. തിരുവനന്തപുരം സിറ്റിയിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തി. ജില്ലാ തല സൂക്ഷ്മ പ്ലാൻ തയ്യാറാക്കാനായാണ് എസ്.പി.ജി അംഗീകരിച്ച പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി എസ്.എച്ച്.ഒ വരെയുള്ള ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്നാണ് സിറ്റി പൊലീസിലെ ഉന്നതൻ ഇന്റലിജൻസിനെ അറിയിച്ചത്.

ഒഫിഷ്യൽ സീക്രട്ട്സ് ആക്ട് (ഔദ്യോഗിക രഹസ്യ നിയമം) പ്രകാരം കേസെടുക്കുകയും ചോർത്തിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യാം. ഇപ്രകാരം കേസെടുക്കണമെന്ന് ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോർത്തിയവരെ കണ്ടെത്താൻ സൈബർ വിഭാഗവുമായി ചേർന്നാണ് ഇന്റലിജൻസിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നത്.

 ജപ്പാൻ മോഡൽ ആക്രമണം ലക്ഷ്യം?

പൊതുപരിപാടിക്കിടെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്കുനേരേയുണ്ടായുണ്ടായ ആക്രമണത്തിന്റെ മാതൃകയിൽ ഇവിടെയും ആക്രമണത്തിന് ലക്ഷ്യമിട്ടെന്നാണ് ഇന്റലിജൻസിന്റെ സംശയം. അവിടെ പ്രധാനമന്ത്രിക്കു നേരെ പൈപ്പ്ബോംബെറിയുകയായിരുന്നു. സുരക്ഷാഏജൻസികൾ അദ്ദേഹത്തെ സുരക്ഷിതമായി മാറ്റി. അതിനാലാണ് കൊച്ചിയിലെ റോഡ് ഷോയ്ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നത്.

 ചോ​ർ​ന്ന​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്: പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ഭീ​ഷ​ണി​ ​ഗു​രു​ത​രം

​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​കേ​ര​ള​ത്തി​ൽ​ ​ഗു​രു​ത​ര​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ​ചോ​ർ​ന്ന​ ​സു​ര​ക്ഷാ​ ​പ​ദ്ധ​തി​യി​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വ്യ​ക്ത​മാ​ക്കി.​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട്,​ ​പി.​ഡി.​പി,​ ​വെ​ൽ​ഫ​യ​ർ​ ​പാ​ർ​ട്ടി,​ ​മാ​വോ​യി​സ്റ്റു​ക​ൾ​ ​തു​ട​ങ്ങി​യ​ ​സം​ഘ​ട​ന​ക​ളി​ൽ​ ​നി​ന്നാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ഭീ​ഷ​ണി.​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ​ഇ​ന്റ​ലി​ജ​ൻ​സ് ​മേ​ധാ​വി​ ​ടി.​കെ.​വി​നോ​ദ്കു​മാ​റി​ന്റെ​ ​നി​ർ​ദ്ദേ​ശം.
വ​ട​ക്കു​ ​പ​ടി​ഞ്ഞാ​റ​ൻ​ ​മേ​ഖ​ല​യി​ലെ​ ​അ​തി​ർ​ത്തി​ ​സം​ഘ​ർ​ഷ​വും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​സു​ര​ക്ഷ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഗു​രു​ത​ര​ ​വി​ഷ​യ​ങ്ങ​ളാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​യി​ലൂ​ടെ​ ​രാ​ജ്യാ​ന്ത​ര​ ​ബ​ന്ധ​മു​ള്ള​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ൾ​ ​നു​ഴ​‍​ഞ്ഞു​ ​ക​യ​റാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​യു​വ​തി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ഐ​സി​എ​സ്,​ ​ജ​ബ​ത് ​നു​സ്റ​ ​തു​ട​ങ്ങി​യ​ ​സം​ഘ​ട​ന​ക​ളി​ൽ​ ​ചേ​ർ​ന്നി​ട്ടു​ണ്ട്.​ ​ക​ണ്ണൂ​രി​ലെ​ ​ക​ന​ക​മ​ല​യി​ൽ​നി​ന്ന് ​ചി​ല​ ​യു​വാ​ക്ക​ളെ​ ​എ​ൻ.​ഐ.​എ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തും​ ​ഗൗ​ര​വ​മാ​യി​ ​കാ​ണ​ണ​മെ​ന്ന് ​ഇ​ന്റ​ലി​ജ​ൻ​സ് ​മേ​ധാ​വി​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.
രാ​ജ്യ​ത്തു​ ​നി​രോ​ധി​ച്ച​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന് ​കേ​ര​ള​ത്തി​ൽ​ ​വേ​രോ​ട്ട​മു​ണ്ട് ​എ​ന്ന​ത് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​യാ​ണ്.​ ​പി.​ഡി.​പി​യു​ടെ​യും​ ​വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി​യു​ടെ​യും​ ​ഭീ​ഷ​ണി​ക​ളും​ ​ഗൗ​ര​വ​മാ​യി​ ​കാ​ണ​ണം.​ ​ഈ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​സൂ​ക്ഷ്മ​മാ​യി​ ​നി​രീ​ക്ഷി​ക്ക​ണം.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളും​ ​വി​വി​ധ​ ​സം​സ്ഥാ​ന​ ​ഏ​ജ​ൻ​സി​ക​ളും​ ​ന​ട​ത്തി​യ​ ​തി​രി​ച്ച​ടി​യി​ൽ​ ​നി​ര​വ​ധി​ ​മാ​വോ​യി​സ്റ്റു​ക​ൾ​ ​കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​മാ​വോ​യി​സ്റ്റ് ​മേ​ഖ​ല​യി​ൽ​നി​ന്നും​ ​വ​ട​ക്ക് ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യി​ൽ​നി​ന്നും​ ​തൊ​ഴി​ലാ​ളി​ക​ളാ​യി​ ​കേ​ര​ള​ത്തി​ലേ​ക്ക് ​എ​ത്തി​യ​വ​രി​ൽ​ ​ചെ​റി​യൊ​രു​ ​ശ​ത​മാ​ന​വും​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തു​ന്നു.
മാ​വോ​യി​സ്റ്റ് ​അ​നു​ഭാ​വ​മു​ള്ള​വ​ർ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ക​ട​ന്നു​ക​യ​റി​ ​കേ​ര​ള​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​ ​സൂ​ച​ന​യു​ണ്ട്.​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ​ ​എ​ന്നീ​ ​ജി​ല്ല​ക​ളി​ൽ​ ​മാ​വോ​യി​സ്റ്റ് ​സാ​ന്നി​ധ്യ​മു​ണ്ട്.​ ​ആ​ത്മ​ഹ​ത്യാ​ ​സ്ക്വാ​ഡി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​വ​ധി​ക്കു​മെ​ന്നാ​ണ് ​മ​ല​യാ​ള​ത്തി​ലു​ള്ള​ ​ഭീ​ഷ​ണി​ക്ക​ത്ത്.
പ്ര​ധാ​ന​മ​ന്ത്രി​ക്കു​നേ​രെ​ ​ഉ​യ​രാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​ ​പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും​ ​ക​രി​ങ്കൊ​ടി​ ​പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​മു​ൻ​കൂ​ട്ടി​ ​ശേ​ഖ​രി​ക്ക​ണം.​ ​കേ​ര​ള​ത്തി​ൽ​ ​സി.​പി.​എ​മ്മും​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ശ​ത്രു​ത,​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നോ​ടു​ള്ള​ ​പ്ര​തി​ഷേ​ധം,​ ​കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ക്ക് ​ഐ​സി​സു​മാ​യു​ള്ള​ ​ബ​ന്ധം​ ​ഇ​തെ​ല്ലാം​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണ​ണം.​ ​പ്രാ​ദേ​ശി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​ക​ണ​ക്കി​ലെ​ടു​ക്ക​ണം​-​ ​ഇ​ന്റ​ലി​ജ​ൻ​സ് ​മേ​ധാ​വി​ ​നി​ർ​ദ്ദേ​ശി​ച്ചു.

Advertisement
Advertisement