ഐ.എൻ.ടി.യു.സി. മേഖല സമ്മേളനം
Monday 24 April 2023 7:30 AM IST
തിരുവനന്തപുരം : ജില്ലാ ചുമട്ടു തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി കഴക്കൂട്ടം മേഖല സമ്മേളനം ശ്രീകാര്യം സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.സി.സി മെമ്പർ ജെ.എസ്.അഖിൽ ഉദ്ഘാടനം ചെയ്തു. ചെക്കാലമുക്ക് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്,യൂണിയൻ ജനറൽ സെക്രട്ടറി പത്മകുമാർ, അഡ്വ.കുഴിവിള ചന്ദ്രൻ,അഡ്വ.ചാരാച്ചിറ രാജീവ്,പാറ്റൂർ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.