വിവാഹ വാഗ്ദാനം നൽകി കണ്ടക്ടറായ യുവതിയുമായി ബസ് ഡ്രൈവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടു,​ പിന്നാലെ മുങ്ങി,​ യു പി സ്വദേശി അറസ്റ്റിലായതിങ്ങനെ

Monday 24 April 2023 8:54 PM IST

ലക്നൗ: കണ്ടക്ടറായ യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ യു,​പി സ്വദേശിയായ യുവാവിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തു,​ ഞായറാഴ്ചയാണ് കേരള പൊലീസ് യു,​പി പൊലീസിന്റെ സഹായത്തോടെ നദീംഖാനെന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. സത്ന നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപുർ ജീവൻ സഹായ് ഗ്രാമത്തിൽ നിനാണ് ഇയാൾ അറസ്റ്റിലായത്.

ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവതി ഇരിക്കൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതി കണ്ടക്ടറായി ജോലി ചെയ്തുവന്നിരുന്ന ബസിലെ ഡ്രൈവറായിരുന്നു നദീംഖാൻ. ജോലിക്കിടെ ഇരുവരും അടുപ്പത്തിലായി. പിന്നീട് വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇത് പലതവണ തുടർന്നു. എന്നാൽ വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇയാൾ അതിൽ നിന്ന് ഒഴിഞ്ഞുമാറി.

വിവാഹം കഴിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടതോടെ നദീംഖാൻ ദുബായിൽ നിന്ന് നാട്ടിലേക്ക് മുങ്ങി. തുടർന്ന് യുവതിയും കേരളത്തിൽ തിരിച്ചെത്തി പ്രതിക്കെതിരെ പീഡന പരാതി നൽകുകയായിരുന്നു,​ ഇരിക്കൂർ ഇൻസ്പെക്ടർ സത്യനാഥ് കെ.വിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് യു.പിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.