വളർത്തുനായയെ അടിച്ചു കൊന്ന എക്സൈസ് ജീവനക്കാരനെതിരെ കേസ്

Tuesday 25 April 2023 3:48 AM IST

നെടുമങ്ങാട്: അയൽവാസിയുടെ വളർത്തുനായയെ വീട്ടിൽ കയറി അടിച്ചു കൊല്ലുകയും വീട്ടുടമയെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ചാത്തന്നൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.നെടുമങ്ങാട് കല്ലിയോട് സ്വദേശിയായ പ്രശാന്തിനെതിരെയാണ് കേസ്.ഒരു മാസം മുൻപാണ് ഇയാളുടെ ഭാര്യയെ സമീപത്തെ വീട്ടിലെത്തിയപ്പോൾ അവിടത്തെ വളർത്തുനായ കടിച്ചത്.ഇതിന്റെ വൈരാഗ്യത്തിലാണ് പ്രശാന്ത് അയൽവാസിയുടെ വീട്ടിൽ കടന്ന് നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ചു കൊന്നത്.തടയാനെത്തിയ നായയുടെ ഉടമ ആദിത്യ രശ്മിയെ തള്ളിയിട്ടതായാണ് പരാതി. കഴിഞ്ഞ മാർച്ച് 29ന് സഞ്ചയനം പറയാനാണ് പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മി ചെന്നത്. നായ് ഇരു കൈകളിലും കടിച്ചു.പ്രശാന്ത് ഒളിവിലാണ്.