രാമചന്ദ്രൻ റിട്ട. എസ്.ഐ തിരുവനന്തപുരത്ത്

Friday 28 April 2023 2:27 AM IST

കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എ.ഡി.1877 സെൻസ് ലോഞ്ച് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിജു
മിസ്പ, ബിനിൽ തോമസ്, സനൂപ് സത്യൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം തികച്ചും ക്രൈം ത്രില്ലറായാണ് ഒരുക്കുന്നത്. ബൈജു സന്തോഷ്, സുധീർ കരമന, അനു മോൾ, പ്രേംകുമാർ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ, സംവിധായകൻ തുളസീദാസ് ലക്ഷ്മി ദേവൻ, ഗീതി സംഗീത, അരുൺ പുനലൂർ, കല്യാൺ ഖാനാ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അനീഷ് വി.ശിവദാസ്, സനൂപ് സത്യൻ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോ ക്രിസ്റ്റോ സേവ്യറാണ്. ഗാനങ്ങൾ - ദീപക് ചന്ദ്രൻ. സംഗീതം - അനു വി. ഇവാൻ. പ്രൊഡക്ഷൻ കൺട്രോളർ - സുനിൽ പേട്ട. പി. ആർ. ഒ - വാഴൂർ ജോസ്.