ഭാര്യയ്ക്ക് തമിഴ് അറിയില്ലേ, വീട്ടിൽ എന്താണ് സംസാരിക്കുന്നതെന്ന് കസ്തൂരി; നടിയുടെ ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടി

Saturday 29 April 2023 2:16 PM IST

പുരസ്‌കാര വേദിയിൽ ഭാര്യയോട് ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കണമെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഭാര്യയ്ക്ക് തമിഴ് അറിയില്ലേ? പിന്നെയെന്തിനാണ് ഹിന്ദിയിൽ സംസാരിക്കുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് നടി കസ്തൂരിക്ക് റഹ്മാൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഭാര്യയ്ക്ക് തമിഴ് അറിയില്ലേ, വീട്ടിൽ എന്താണ് സംസാരിക്കുന്നതെന്നായിരുന്നു' നടിയ്ക്ക് അറിയേണ്ടിയിരുന്നത്. തമിഴിലായിരുന്നു കസ്‌തൂരിയുടെ ട്വീറ്റ്.

സ്‌നേഹമാണ് എല്ലാത്തിലും വലുത് എന്നർത്ഥം വരുന്ന വരികളാണ് റഹ്മാൻ കസ്തൂരിക്ക് മറുപടി നൽകിയത്. റഹ്മാന്റെ ട്വീറ്റിനെ നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം നല്ലതല്ലെന്ന് ചിലർ കസ്തൂരിയെ ഉപദേശിക്കുന്നുണ്ട്.