സാമന്തയോട് ആരാധന, ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ

Sunday 30 April 2023 6:00 AM IST

നടി സാമന്തയോടുള്ള അടങ്ങാത്ത ആരാധനയിൽ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി. ആന്ധ്രപ്രദേശ് ബാവടയിലുള്ള സന്ദീപ് എന്ന ആരാധകനാണ് തന്റെ വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠ നടത്തിയത്. സാമന്തയുടെ പിറന്നാൾ ദിനമായ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നത് .സാരി ധരിച്ച സാമന്തയുടെ ശില്പമാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രം തുറന്ന ദിവസം പൂജയും സാമന്തയുടെ ശില്പത്തിൽ പുഷ്പാർച്ചനയും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. അതേസമയം താരങ്ങളോടുള്ള അടങ്ങാത്ത ആരാധന കൊണ്ടും മുമ്പും ആരാധകർ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുണ്ട്. ഖുശ്ബുവിന് വേണ്ടി ചെന്നൈയിൽ ക്ഷേത്രം പണികഴിപ്പിച്ചിട്ടുണ്ട്. ചിന്നതമ്പി എന്ന ചിത്രം നേടിയ വലിയ വിജയത്തെ തുടർന്ന് ആരാധകർ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു.