വയോജനങ്ങൾക്ക് കട്ടിൽ വിതരണം

Saturday 29 April 2023 8:38 PM IST

കോട്ടയം : ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോയി മാത്യു പുതുശേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ട 141 പേർക്കാണ് കട്ടിൽ ലഭിച്ചത്. 2022-23 വാർഷിക പദ്ധതിയിൽ നിന്നും 5,92,146 രൂപയാണ് ഇതിനായി ചെലവഴിച്ചത്. സ്ഥിരംസമിതി അദ്ധ്യക്ഷരായ വിഷ്ണു വിജയൻ, ദീപാ ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, സെക്രട്ടറി ആശാ ഗോപാൽ, ജൂനിയർ സൂപ്രണ്ട് ശിഹാബുദ്ദീൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ നീതു എന്നിവർ പങ്കെടുത്തു.