എഗ്രിമെന്റ് ഒപ്പിടാൻ എത്തിയ പാട്ടുകാരിക്കും കൂട്ടുകാരിക്കും കിട്ടിയ പണി
Tuesday 25 June 2019 6:20 PM IST
ആൽബത്തിൽ പാട്ടുപാടി അഭിനയിക്കാൻ ഡാൻസ് മാഷിന്റെ മുന്നിൽ വച്ച് എഗ്രിമെൻറ് ഒപ്പിടാൻ വന്നതാണ് ഓ മൈ ഗോഡിന്റെ കഥ. ഇതിനിടയിൽ ഡാൻസ് സ്കൂളിൽ വച്ച് ഡാൻസ് മാഷിന്റെ കൂട്ടുകാരൻ കൂടി എത്തിയതോടെയാണ് പാട്ടുകാരിയും കൂട്ടുകാരിയും കെണിയിൽപ്പെടുന്നത്. പിന്നീട് ചില വർത്തമാനങ്ങളുടെ പേരിൽ വഴക്ക് കൂടുന്ന രണ്ട് പേരും മദ്യപാനിയായ കൂട്ടുകാരന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് ഓ മൈ ഗോഡിൽ ത്രിൽ സമ്മാനിക്കുന്നത്.
ഒടുവിൽ ഡാൻസ് സ്കൂളിനകത്ത് നിന്ന് രക്ഷപ്പെടാൻ പാടുപെടുമ്പോഴാണ് ചിരിപൂരം തീർത്ത് ക്ലൈമാക്സ് എത്തുന്നത്. പ്രദീപ് മരുതത്തൂർ സംവിധാനം നിർവ്വഹിക്കുന്ന പ്രോഗ്രാമിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ്. എല്ലാ ഞായറാഴ്ചകളിലും രാത്രി 10.30 നാണ് ആദ്യ സംപ്രേക്ഷണം