നടിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു; മുൻ ഡി വെെ എസ് പിയ്‌ക്കെതിരെ കേസ്
Sunday 30 April 2023 10:48 PM IST
കൊല്ലം: റിട്ട. ഡി വെെ എസ് പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് റിട്ട. ഡി വെെ എസ് പി വി മധസൂദനനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്. പരാതി നൽകിയ യുവതി കൊല്ലം സ്വദേശിയാണ്.
നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തന്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കൽ ഡി വെെ എസ് പിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനാണ് യുവതി കാസർകോഡ് എത്തിയത്. തൃക്കരിപ്പൂർ സ്വദേശിയായ വി മധുസൂദനൻ സിനിമ താരവുമാണ്.