'വിശ്വകലാരത്ന' സൂര്യാ കൃഷ്ണമൂർത്തിക്ക്

Tuesday 02 May 2023 2:01 PM IST

പ്രവാസി കേരള സംഘടനയായ ബഹ്റിൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരമായ ശില്പവും അഞ്ചു ലക്ഷം രൂപയുമാണ് അവാർഡ്. മേയ് അഞ്ചാം തിയതി ബഹ്റിനിൽ നടക്കുന്ന ഇന്തോ ബഹ്റിൻ നൃത്ത സംഗീതോത്സവത്തിൻ്റെ ഉൽഘാടന ചടങ്ങിൽ വച്ച് കേന്ദ്ര മന്ത്രി വി.മുരളീധരനും കിങ്ഡം ഒഫ് ബഹ്റിൻ സാംസ്കാരിക വകുപ്പ് മേധാവി ഖലീഫ ബിൻ അഹമ്മദ്‌ ബിൻ ഖാലിഫയും ബഹ്റൈനിലെ ഇൻഡ്യൻ അംബാസിഡർ പീയൂഷ് ഗോയലുംചേർന്ന് പുരസ്കാരം സമ്മാനിക്കും.

സൂര്യയുടെ നാല്പത് രാജ്യങ്ങിലെ ശാഖകളിലുടെ ഭാരതീയ കലകൾ പ്രചരിപ്പിച്ചതിനും കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന ആറു വർഷങ്ങളിൽ , പ്രവാസികൾക്കായി ചരിത്രത്തിലാദ്യമായി പ്രത്യേക 'പ്രവാസിഅക്കാദമി വിഭാഗം തുടങ്ങുകയും , അതിലൂടെ പ്രവാസികളുടെ കലാ പരിപോഷണം ചെയ്തതിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം ....

സൂര്യാ കൃഷ്ണമൂർത്തിയുടെ അൻപതു കൊല്ലം നീണ്ടു നില്കുന്ന കലാസപര്യക്കുള്ള ആജീവനാന്തപുരസ്കാരം കുടിയാണ് ഇത്...

സാഹിത്യകാരൻ ബെന്യാമിൻ , ആർക്കിടെക്ട് ശങ്കർ , ബഹ്റിൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചതും ഇന്നു നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചതും ...