ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത
Wednesday 03 May 2023 10:01 PM IST
കോട്ടയം : ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാദ്ധ്യത മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/മിന്നൽ/കാറ്റോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
മേയ് ആറോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് ഏഴിന് ന്യൂനമർദമായും മേയ് എട്ടിനും തീവ്രന്യൂനമർദ്ദമായും ഇതു മാറിയേക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മദ്ധ്യബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയേറെയാണ്.