മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം പാപ്പിനിവട്ടം ബാങ്കിന്

Friday 05 May 2023 12:00 AM IST

കോ-ഓപ്പറേറ്റീവ് എക്‌സ്‌പോയിൽ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം പാപ്‌സ്‌കോ എനർജി സീനിയർ മാനേജർ പി.എസ്. സലിൻ സഹകരണ മന്ത്രി വി.എൻ. വാസവനിൽ നിന്നും ഏറ്റുവാങ്ങുന്നു.

കൊടുങ്ങല്ലൂർ: എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് നടന്ന 9 ദിവസത്തെ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോയിൽ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. അക്ഷയ ഊർജ രംഗത്ത് പ്രവർത്തിക്കുന്ന ബാങ്കിന്റെ പാപ്‌സ്‌കോ സോളാർ, പാപ്‌സ്‌കോ എൽ.ഇ.ഡി എന്നീ സ്ഥാപങ്ങളാണ് എക്‌സ്‌പോയിൽ പങ്കെടുത്തത്. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമുള്ള പതിനായിരത്തിലധികം സഹകാരികൾ സ്റ്റാൾ സന്ദർശിച്ചു. മുന്നൂറിലധികം ഓൺഗ്രിഡ് സോളാർ ബുക്കിംഗുകൾ ലഭിച്ചു. പാപ്‌സ്‌കോ എനർജി സീനിയർ മാനേജർ പി.എസ്. സലിൻ, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. സഹകരണ രജിസ്ട്രാറിൽ നിന്നും സഹകരണ ഉത്പ്പന്നങ്ങളുടെ കോപ്പ് കേരള ഔദ്യോഗിക ബ്രാൻഡിംഗ് ബാങ്കിന് ലഭിച്ചു.