'നിന്നെ പ്രണയിച്ചതില്‍ പിന്നെ' ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു

Friday 05 May 2023 1:56 PM IST

തിരുവനന്തപുരം: ഇന്നൊവേറ്റിവ് ഓതേഴ്‌സ് ഇന്റര്‍നാഷണല്‍ ഫോറത്തിന്റെ പ്രസിദ്ധീകരണ ശൃംഖലയില്‍ മലയാള പുസ്തകങ്ങള്‍ക്കായി ആരംഭിച്ച മിഴി പബ്ലിക്കേഷന്‍സിന്റെ പ്രഥമ പ്രസാധനമായ 'നിന്നെ പ്രണയിച്ചതില്‍ പിന്നെ' എന്ന കാവ്യസമാഹാരം പ്രശസ്ത നോവലിസ്റ്റ് ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു. കവയിത്രിയും പരിഭാഷകയുമായ മഹാലക്ഷ്മി നായര്‍ പുസ്തകം സ്വീകരിച്ചു. നാലു കവികളുടെ രചനകളുടെ സമാഹാരമാണിത്. സിന്ധു നന്ദകുമാര്‍, കാവല്ലൂര്‍ മുരളീധരന്‍, സുജാത ശ്രീപദം, രാജീവ് ശങ്കര്‍ എന്നിവരുടെതാണ് കവിതകള്‍.


പ്രശസ്ത കവിയും ഗായകനുമായ ഗിരീഷ് പുലിയൂരാണ് അവതാരിക എഴുതിയത്. പുസ്തകം ആമസോണിലും ലഭ്യമാണ്. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ പി.വി.മുരുകനാണ് മിഴി പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍.