സൗദിയിൽ താമസ സ്ഥലത്ത് വൻ തീപിടിത്തം, നാല് മലയാളികളടക്കം ആറ് മരണം
റിയാദ്: സൗദിയിൽ താമസസ്ഥലത്തുണ്ടായ വൻ തീപിടിത്തത്തിൽ നാല് മലയാളികടക്കം ആറ് മരണം. മരണമടഞ്ഞ മലയാളികളിൽ രണ്ടുപേർ മലപ്പുറം സ്വദേശികളാണ്. മറ്റ് രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പെട്രോൾ പമ്പ് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മലപ്പുറം സ്വദേശികളിൽ ഒരാൾ വളാഞ്ചേരി സ്വദേശിയാണ്. മരിച്ച മറ്റ് രണ്ടുപേർ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ്.
റിയാദിൽ ശുമെയ്‌സി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയാണ് തീപിടിച്ചത്. കെട്ടിടത്തിലെ എ.സിയിൽ നിന്ന് ഷോർട്ട്‌സർക്യൂട്ട് ഉണ്ടായി തീപിടിച്ചതാണെന്നാണ് വിവരം.
മുൻപ് സൗദി അറേബ്യയിൽ വഴിയിൽ കേടായി നിന്ന വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി അപകടത്തിൽ മരിച്ചിരുന്നു. റിയാദ് എക്സിറ്റ് 18ൽ വച്ചാണ് അപകടം നടന്നത്. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മൻസിലിൽ സുലൈമാൻ കുഞ്ഞ് (61) ആണ് മരിച്ചത്.