രജനിയുടെ ജയിലർ ടീസർ, മോഹൻലാൽ വില്ലൻ എന്ന് സൂചന

Saturday 06 May 2023 2:12 AM IST

രജനികാന്ത് നായകനാവുന്ന ജയിലറിന്റെ ടീസർ റിലീസ് ചെയ്തു. മോഹൻലാൽ, വിനായകൻ, ശിവരാജ് കുമാർ, സുനിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷറോഫ്, തമന്ന, യോഗി ബാബു എന്നിവരെ ടീസറിൽ കാണാം. ടീസറിനു അവസാനം സ്റ്റൈലിഷ് ലുക്കിൽ രജനികാന്ത് എത്തുന്നു. നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിന്റേജ് ലുക്കിൽ ആണ് മോഹൻലാൽ. മോഹൻലാലും വിനായകനും വില്ലൻമാരെന്നാണ് സൂചന.സൺപിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് വിജയ കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം.ആഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിൽ എത്തും