ഓപ്പറേഷൻ കാവേരി വിജയം, സുഡാനിൽ നിന്ന് 3862 ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

Friday 05 May 2023 9:41 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ആ​ഭ്യ​ന്ത​ര​ ​ക​ലാ​പം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ കാവേരി ദൗത്യം വിജയകരമായി പൂർത്തിയായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു . സുഡാനിൽ നിന്ന് ഇന്ത്യക്കാർ ആരും നാട്ടിലേക്ക് മടങ്ങാനില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി.

സു​ഡാ​ൻ​ ​വി​ടാ​നാ​ഗ്ര​ഹി​ച്ച​ 3862​ ​പേരെയാണ് ​ഇ​ന്ത്യ​യി​ലെ​ത്തി​ച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​-​ ​വ്യോ​മ​ ​സേ​ന​ക​ളു​ടെ​ ​കീ​ഴി​ലാ​യി​രു​ന്നു​ ​ദൗ​ത്യം.​ ​ ഇന്ന് 47 പേരെ കൂടി പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് സൈനിക വിമാനത്തിൽ ഒഴിപ്പിച്ചു. ദൗ​ത്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ ഉദ്യോഗസ്ഥരടക്കമുള്ളവരെ ​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​ന്ദി​ച്ചു.​ ​ ദൗത്യത്തിൽ സഹായിച്ച സൗദി അറേബ്യ അടക്കമുള്ള വിദേശരാജ്യങ്ങൾക്ക് ജയശങ്കർ നന്ദി അറിയിച്ചു. ​

​ഒമ്പ​ത് ​ദി​വ​ങ്ങ​ൾ​ക്ക് ​മു​മ്പാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​കാ​വേ​രി​ ​ആ​രം​ഭി​ച്ച​ത്.​ ​അ​ഞ്ച് ​നാ​വി​ക​ ​ക​പ്പ​ലും​ 17​ ​വ്യോ​മ​സേ​നാ​ ​വി​മാ​ന​ങ്ങ​ളു​മാ​ണ് ​ദൗ​ത്യ​ത്തി​ന് ​വേ​ണ്ടി​ ​ഉ​പ​യോ​ഗി​ച്ച​ത്.