കൺസ്യൂമർ ഫെഡ് സ്കൂൾ മാർക്കറ്റ്

Friday 05 May 2023 10:24 PM IST

കോട്ടയം: പഠനോപകരണങ്ങൾക്കുണ്ടാകുന്ന വില വർധന നിയന്ത്രിക്കുന്നതിനായി കൺസ്യൂമർഫെഡ് നടത്തുന്ന സ്‌കൂൾ മാർക്കറ്റിന് നാളെ തുടക്കമാകും. സ്‌കൂൾ മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം വൈകിട്ട് അഞ്ചിന് പനച്ചിക്കാട് റീജണൽ സർവീസ് സഹകരണ ബാങ്കിന്റെ പന്നിമറ്റം ബ്രാഞ്ചിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഗുണനിലവാരമുള്ള നോട്ട് ബുക്കുകൾ, സ്‌കൂൾ ബാഗുകൾ, ഇൻസ്ട്രമെന്റ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, റെയിൻ കോട്ടുകൾ, പേന, പെൻസിൽ തുടങ്ങി വിവിധ പഠന ഉപകരണങ്ങൾ വിലക്കുറവിൽ കൺസ്യൂമർ ഫെഡിൽ നിന്ന് ലഭിക്കും.