കൊവിഡ് അടിയന്തരാവസ്ഥ പിൻവലിച്ചു
Saturday 06 May 2023 4:06 AM IST
ജനീവ: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ). കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ വൈറസിനെതിരെയുള്ള ജാഗ്രത തുടരണമെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. ഇതുവരെ 70 ലക്ഷത്തോളം പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് 765 ദശലക്ഷത്തിലേറെ പേരെ കൊവിഡ് ബാധിച്ചു. 2020 ജനുവരി 30നാണ് ഡബ്ല്യു.എച്ച്.ഒ കൊവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2019 ഡിസംബറിലാണ് ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യ കൊവിഡ് കേസ് തിരിച്ചറിഞ്ഞത്.