നാളത്തെ സൂര്യനും നമുക്കുവേണ്ടി
ജെ. ബാബു രാജേന്ദ്രൻ
നാളത്തെ സൂര്യനും നമുക്കുവേണ്ടി എന്ന നോവൽ പുതിയ ഉൾവെളിച്ചം നൽകുന്ന മനോഹരമായ ആശയം കൊണ്ട് ശ്രദ്ധേയമാകുന്നു. ജെ. ബാബു രാജേന്ദ്രൻ എന്ന നോവലിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞ ഈ അക്ഷരക്കൂട്ടുകൾക്ക് അനുയോജ്യമാണ് ടൈറ്റിൽ.
അനാഥയായ ഒരു പെൺകുട്ടിയുടെ ദയനീയ സ്ഥിതിയിൽ അവൾക്ക് സംരക്ഷണം നൽകുന്ന യുവാവിന്റെ നല്ല മനസ് പുതുതലമുറയ്ക്ക് വ്യക്തമാക്കുന്ന രചനാശൈലി നോവലിന്റെ പ്രമേയത്തെ അർത്ഥപുഷ്ടിയാക്കുന്നു. അനാഥത്വം അവഗണിക്കപ്പെടേണ്ടതല്ലെന്ന വലിയ ആശയത്തിലൂടെ കഥയുടെ പ്രമേയം വിശാലമായ ലോകമാണ് അനാവരണം ചെയ്യുന്നത്. പുതിയ കാലത്തെ പുതിയ പ്രമേയം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാൻ കഴിയും. ഈ നോവൽ അനതിവിദൂരഭൂതകാലത്തിലെ ഗ്രാമീണജീവിതത്തെയും നാഗരിക ജീവിതത്തെയും സ്വാഭാവികമായി ചിത്രീകരിക്കുന്നുണ്ട്. അക്കാലത്തെ മനുഷ്യജീവിതത്തെ നിർണയിച്ചുപോന്ന മൂല്യസങ്കല്പങ്ങളെ വലിയ തോതിലും. എക്കാലത്തും പ്രകടമാകുന്ന കുടിലതയെ ചെറിയതോതിലെങ്കിലും ഇതു തുറന്നുകാണിക്കുന്നു.
പ്രസാധകർ: സാഹിതി