സൽമാനേക്കാൾ 15 വയസ് കൂടുതൽ, കിലുക്കത്തിലെ ഷേർഖാൻ ഇപ്പോഴും കിടിലം തന്നെ
Saturday 06 May 2023 4:30 PM IST
ശരത് സക്‌സേന എന്ന് പറഞ്ഞാൽ മലയാളിക്ക് അധികം കേട്ടുപരിചയം കാണില്ല, പക്ഷേ കിലുക്കത്തിലെ ഷേർഖാൻ എന്ന് പറഞ്ഞാൽ കൃത്യമായി മനസിലാകും. പെരുപ്പിച്ച മസിലും തലേക്കെട്ടും താടിയുമൊക്കെയായി നിശ്ചലിന്റെ കൈയൊടിച്ച, ജോജിയെ എടുത്തിട്ടിടിച്ച ആജാനുബാഹുവായ മനുഷ്യൻ. 50 വർഷമായി ഇന്ത്യൻ സിനിമാ ലോകത്ത് സജീവമാണ് ശരത് സക്‌സേന. 150ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ ആര്യൻ, കിലുക്കം, നിർണയം തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെ നിഷ്‌ഠൂരനായ വില്ലൻ.
ഇപ്പോഴിതാ ശരത് സക്‌സേനയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. 72 വയസുള്ള അദ്ദേഹം ബോഡി ഫിറ്റായി സൂക്ഷിക്കുന്നത് വ്യക്തമായികൊണ്ടുള്ള ഫോട്ടോകളാണവ. യുവാക്കൾക്ക് താങ്കൾ പ്രചോദനമാണെന്നാണ് ചിത്രം കണ്ട പലരുടെയും പ്രതികരണം.