റോഡിൽ വെളളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
Sunday 07 May 2023 1:02 AM IST
വർക്കല: വേനൽമഴയിൽ വർക്കല റെയിൽവേ സ്റ്റേഷൻ - പുന്നമൂട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാൽനട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഇതുവഴി കടന്നു പോകാൻ ബുദ്ധിമുട്ടുകയാണ്. കുണ്ടും കുഴിയുമുള്ള റോഡിൽ അപകടങ്ങൾക്ക് സാദ്ധ്യതയേറെയാണ്. വേനൽകാലത്ത് റോഡിലുണ്ടായിരുന്ന ചെറിയകുഴികൾ മഴപെയ്ത് വെള്ളം കെട്ടിയതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വലിയ കുഴികളായി രൂപപ്പെടുകയും ചെയ്തു. റോഡിന്റെ ഒരു സൈഡിൽ വാട്ടർ അതോറിട്ടി വലിയ പ്പൈപ്പ് ലൈൻ സ്ഥാപിച്ചപ്പോളുണ്ടായ മൺകൂന വെള്ളം ഒലിച്ചുപോകുന്നതിന് തടസമായി ചെളിക്കെട്ടായി മാറുകയും ചെയ്തു.