കോളേജ് വിദ്യാർത്ഥിനിയുമായുള്ള സ്വകാര്യ വീഡിയോ പ്രചരിച്ചു, 72കാരൻ ജീവനൊടുക്കി; യുവതിയുടെ ലാപ്‌ടോപ്പിൽ പ്രദേശത്തെ മറ്റ് പുരുഷന്മാരുമായുള്ള ദൃശ്യങ്ങൾ
ഗോഹട്ടി: കോളേജ് വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ 72കാരൻ ജീവനൊടുക്കി. ആസാമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം. 22കാരിയായ ദർശന ഭരാലി വയോധികനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയടക്കം മൂന്നുപേർ അറസ്റ്റിലായി.
ദെകേലിയ ഗ്രാമവാസികളാണ് ഇരുവരും. വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയം യുവതി അവിവാഹിതനായ വയോധികനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ യുവതി പിന്നീട് പോൺ സൈറ്റുകളിൽ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
യുവതിയുടെ ലാപ്പ്‌ടോപ്പിൽ പ്രദേശത്തെ മറ്റ് പുരുഷന്മാരുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. അടുത്തിടെ ഒരു കോളേജ് വിദ്യാർത്ഥിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുവാവ് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയെന്ന് കാട്ടി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാലിത് നിഷേധിച്ച യുവാവ് 22കാരിയാണ് തന്നെ കുടുക്കിയതെന്ന് പൊലീസിന് മൊഴി നൽകി.
പോൺ സൈറ്റുകളിൽ നിന്ന് പണം സമ്പാദിക്കാനാണ് യുവതി ഇത്തരത്തിൽ ഹണി ട്രാപ്പ് ചെയ്ത് ദൃശ്യങ്ങൾ പകർത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് പ്രതികളെയും കോടതി റിമാൻഡ‌് ചെയ്തു.