സയൻഷ്യ ഉദ്ഘാടനം നാളെ
Monday 08 May 2023 1:37 AM IST
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് ശാസ്ത്ര ഗവേഷണങ്ങൾ നടത്താൻ ഡിഫറന്റ് ആർട്സ് സെന്ററിൽ സയൻഷ്യ എന്ന പേരിൽ നടത്തുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് നിർവഹിക്കും. കാലിഫോർണിയയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയാണ് പദ്ധതി മേൽനോട്ടം വഹിക്കുന്നത്.ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. ഓട്ടിസം,ഡൗൺ സിൻഡ്രോം,വിഷാദരോഗം,കാഴ്ചപരിമിതർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് പരീക്ഷണം നടത്തുന്നത്.