സരിഗമ ഗാല മ്യൂസിക് കാർണിവൽ
Wednesday 10 May 2023 1:52 AM IST
തിരുവനന്തപുരം: നായകി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷന്റെ നേതൃത്തിൽ സ്വാതി തിരുനാൾ ഗവ.സംഗീത കോളേജിൽ സരിഗമ ഗാല മ്യൂസിക് കാർണിവൽ നടക്കും.ശനിയാഴ്ച രാവിലെ രാവിലെ 10.30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.കാണികൾക്കായി ഒരുക്കിയിരിക്കുന്ന വിവിധ ഗെയിമുകളാണ് സരിഗമ ഗാലയുടെ പ്രത്യേകത. ഏഴ് സ്‌ക്രീൻ ഗെയിമുകളും 11 ആക്ടിവിറ്റി ഗെയിമുകളുമുൾപ്പെടെ 16 ഗെയിമുകളാണ് കാർണിവലിലുള്ളത്. ഗെയിമുകളിൽ ഏറ്റവുമധികം പോയിന്റ് സ്വന്തമാക്കുന്ന വ്യക്തിയ്ക്ക് നയീം സിത്താർമേക്കർ നൽകുന്ന ഒരു മിറാജ് തംബുരുവാണ് സമ്മാനമായി ലഭിക്കുക.പ്രവേശനം സൗജന്യമാണ്.വൈകിട്ട് 6ന് സഭീമ ജൂവലേഴ്സ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ,സംവിധായകൻ ടി.കെ.രാജീവ്കുമാർ,സംഗീത സംവിധായകൻ ശരത് എന്നിവർ സമ്മാനം വിതരണം ചെയ്യും.