ലോഗോ പ്രകാശനം

Thursday 11 May 2023 12:56 AM IST
ശ്വാസകോശ രോഗത്തിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനത്തിനായി രൂപീകരിച്ച സംഘടനയുടെ ലോഗോ പ്രകാശനം നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ബീന ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ വേണുഗോപാലിന് കൈമാറി നിർവഹിക്കുന്നു

ആലപ്പുഴ : ശ്വാസകോശ രോഗത്തിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനത്തിനായി രൂപീകരിച്ച സംഘടനയുടെ ലോഗോ പ്രകാശനം നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ബീന ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ വേണുഗോപാലിന് കൈമാറി നിർവഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.രാജൻ, ജില്ലാ ടിബി ഓഫീസർ ഡോ.സലിം, ചെസ്റ്റ് കൺസൾട്ടന്റ് ഡോ.രതിൻ, ആർ.എം.ഒ ഡോ.ഷാലിമ, നഴ്സിംഗ് സൂപ്രണ്ട് എലിസബത്ത്, മഞ്ജു , അഡ്വ. ജയൻ സി.ദാസ് തുടങ്ങിയവർ പങ്കെടുത്തു. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, വിവിധ ശാസകോശ ടെസ്റ്റുകൾ, ഔഷധ വിതരണം എന്നിവ സംഘടന ലക്ഷ്യമിടുന്നു.സന്നദ്ധ പ്രവർത്തകർ ഡോക്ടർമാർ ,അദ്ധ്യാപകർ ,ശ്വാസകോശ രോഗികൾ എന്നിവർക്ക് അംഗങ്ങളാകാം.

Advertisement
Advertisement