കളക്ടർ സന്ദർശിച്ചു
Friday 12 May 2023 1:19 AM IST
ആലപ്പുഴ: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമാണ പുരോഗതി കളക്ടർ ഹരിത വി.കുമാർ വിലയിരുത്തി. നിലവിൽ 3 ഡ്രില്ലിംഗ് മെഷീനാണ് നിർമാണത്തിന് ഉപയോഗിച്ച് വരുന്നത്. ഈ മാസം അവസാനത്തോടെ ഇത് 10 ആക്കി വർദ്ധിപ്പിച്ച് പ്രവർത്തികൾ ദ്രുതഗതിയിലാക്കണമെന്ന് നിർദ്ദേശിച്ചു. ഗതാഗതം തിരിച്ചുവിടേണ്ടിവന്നാൽ പകരമായി ഉപയോഗിക്കേണ്ട അരൂക്കുറ്റി-തൈക്കാട്ടുശ്ശേരി വഴി തുറവൂരിൽ എത്തിച്ചേരുന്ന റോഡും സന്ദർശിച്ചു. റോഡിൽ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും നിർമ്മാണ കമ്പനി അധികൃതരോട് നിർദ്ദേശിച്ചുണ്ട്. 36 മാസമാണ് എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ കാലാവധി.