വീടിന് സമീപം കഞ്ചാവ് നട്ടുപിടിപ്പിച്ചു, അൻപത് സെന്റീമീറ്റർ വരെ ഉയരം; ചെടികൾ ഉപയോഗിച്ചിരുന്നത് രണ്ട് ആവശ്യങ്ങൾക്കെന്ന് പ്രതി
Friday 12 May 2023 11:42 AM IST
ഉദിയൻകുളങ്ങര : കഞ്ചാവ് ചെടി വളർത്തിയ യുവാവ് എക്സൈസ് പിടിയിൽ. വെള്ളറട പന്നിമല കുഞ്ചാറ്റിൻകര റോഡരികത്ത് വീട്ടിൽ പ്രവീണി (30)നെയാണ് പിടികൂടിയത്. വീട്ടിനു സമീപത്തെ പറമ്പിൽ നട്ടുവളർത്തിയിരുന്ന 50, 45,32,30, 13 സെ.മീറ്റർ പൊക്കമുള്ള ചെടികളാണ് എക്സൈസ് കണ്ടെത്തിയത്.
ചെടികൾ വില്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കുന്നതാണെന്ന് യുവാവ് അധികൃതരോട് പറഞ്ഞു. തിരുവനന്തപുരം എക്സൈസ് യൂണിറ്റിലെ പ്രിവന്റീവ് ഓഫീസറായ സി.കെ. ജസ്റ്റിൻ രാജിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അമരവിള റേഞ്ച് ഇൻസ്പെക്ടർ വി.എ. വിനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.