ഗുരുകരുണാമൃതത്തിന്  67 വര്‍ഷത്തിനുശേഷം  ഇംഗ്ലീഷ് പരിഭാഷ

Friday 12 May 2023 3:33 PM IST

തിരുവനന്തപുരം: 67 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച, മലയാളകൃതിയായ 'ഗുരുകരുണാമൃതം’ ഇതാദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. കെ ജി പത്മാവതി അമ്മ 1966ല്‍ എഴുതിയതാണ് തന്റെയും കുടുംബത്തിന്റെയും ദൈവിക അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം. അഭേദാനന്ദ സ്വാമിജിയെ കാണാനുള്ള യാത്രയിലെ അപൂര്‍വ അനുഭവങ്ങളാണ് കൃതിയില്‍ വിവരിക്കുന്നത്.


അഭേദാനന്ദ സ്വാമിജിയുടെ 114-ാമത് ജയന്തി ആഘോഷത്തില്‍ കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നടന്ന ചടങ്ങില്‍, ഇംഗ്ലീഷ് പരിഭാഷ നന്ദകുമാര്‍ ഐ.എ.എസ് പ്രകാശനം ചെയ്തു. മഞ്ജുള പുസ്തകം സ്വീകരിച്ചു. എഴുത്തുകാരിയും പെന്‍സ് & സ്‌ക്രോള്‍സ് പബ്ലിഷിംഗ് ഹൗസ് ക്രീയേറ്റീവ് ഹെഡുമായ മഹാലക്ഷ്മി നായരാണ് ഈ കൃതി പരിഭാഷപ്പെടുത്തിയിരിക്കുന്നത്.