ഇതാണ് എന്റെ മകൾ കൽക്കി കുഞ്ഞിനെ ദത്തെടുത്ത് അഭിരാമി

Monday 15 May 2023 2:33 AM IST

മാതൃദിനത്തിൽ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നു എന്ന വാർത്തയുമായാണ് അഭിരാമി മാതൃദിന ആശംസ കുറിച്ചത്. ഭർത്താവ് രാഹുലും താനും കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായിയെന്നും എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും അഭിരാമി അഭ്യർത്ഥിച്ചു.നിരവധി പേർ ആശംസകളുമായി എത്തി. ഹാപ്പി മമ്മ, എല്ലാ പ്രിയപ്പെട്ടവർക്കും മാതൃദിനാശംസകൾ എന്നാണ് ശ്വേത മേനോൻ കുറിച്ചത്.ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടന്റായ രാഹുൽ ആണ് അഭിരാമിയുടെ ഭർത്താവ്. 2009 ൽ വിവാഹിതരായ അഭിരാമിക്കും രാഹുലിനും കുട്ടികളില്ല. നീണ്ട ഇളവേളയ്ക്കുശേഷം മലയാളത്തിലേക്ക് മടങ്ങിവരവ് നടത്തിയിരിക്കുകയാണ് അഭിരാമി. സുരേഷ് ഗോപിയുടെ നായികയായി ഗരുഡൻ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ്.