ദമ്പതികളുടെ ഷെഡ് കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Monday 15 May 2023 12:04 AM IST

അരൂർ : ദമ്പതികൾ താമസിച്ചിരുന്ന ഷെഡ് പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ ഒരാൾ പിടിയിലായി.അരൂർ പഞ്ചായത്ത് 17-ാം വാർഡ് പുറത്തുകാട്ടിൽ പി.ജി.മധുവിനെ (54)യാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂമി വാഗ്ദാനം ചെയ്തു കരാർ എഴുതി രണ്ടര ലക്ഷം രൂപ തങ്ങളി​​ൽ നി​ന്ന് കൈക്കലാക്കിയശേഷം, ഈ പുരയിടത്തിലെ ഷെഡ് പെട്രോൾ ഒഴിച്ച് കത്തിച്ചതായി മധുവിനെതിരെ പള്ളിപ്പുറം പുത്തൻ കോളനിയിൽ ബിനീഷ്, ഭാര്യ ബീന എന്നിവർ അരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. 2 ലിറ്റർ പെട്രോൾ മധു വാങ്ങിയതായി പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.ബിനീഷും ഭാര്യ ബീനയും വീട്ടിലില്ലാതിരുന്ന സമയത്താണ് മുഖം മറച്ച് ബൈക്കിലെത്തിയ ആൾ ഷെഡിന് തീ വച്ചത് . ഷെഡ് കത്തിക്കുമെന്ന് ഇയാൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും ബിനീഷ് പറഞ്ഞു.