25000 കോടിയുടെ മയക്കുമരുന്ന് വേട്ട; കടത്തുകാർ മദർഷിപ്പ് മുക്കിയ ശേഷമാണ് രക്ഷപ്പെട്ടതെന്ന് സ്ഥിരീകരിച്ച് എൻ സി ബി

Monday 15 May 2023 9:10 AM IST

കൊച്ചി: പുറങ്കടലിൽ 25000 കോടിയുടെ മെത്താംഫെറ്റമിൻ എന്ന മാരകലഹരിവസ്‌തു പിടികൂടിയ സംഘത്തിൽ ലഹരിക്കടത്തിനുപയോഗിച്ച മദ‌‌‌ർഷിപ്പ് കടത്തുകാർ രക്ഷപ്പെടും മുൻപ് മുക്കിയെന്ന് സ്ഥീരീകരിച്ച് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുക്കുമെന്നാണ് എൻ.സി.ബി നൽകിയ വിവരം. രാസലഹരി ഇന്ത്യയിലെ ചില നഗരങ്ങളിലേക്കും എത്തിക്കാൻ ലക്ഷ്യം വച്ചിരുന്നതായാണ് എൻസിബി അറിയിക്കുന്നത്. കൊച്ചിയടക്കം നഗരങ്ങളിൽ ഇതിന്റെ അന്വേഷണം ഉണ്ടാകും.

ഇന്ത്യൻ തീരം വഴിയുള്ള അന്താരാഷ്‌ട്ര ലഹരികടത്ത് തടയുന്നതിന് ഓപ്പറേഷൻ സമുദ്രഗുപ്‌തിന് കഴിഞ്ഞ വർഷമാണ് രൂപം നൽകിയത്. നാവികസേന സഹായത്തോടെ എൻസിബി നടത്തിയ തിരച്ചിലിലാണ് ഇത്രയധികം ലഹരി കടത്ത് പിടിച്ചത്. സംഭവത്തിൽ ബോട്ടിൽ രക്ഷപ്പെട്ടവർ നാവികസേനയുടെ മുന്നിൽവച്ചാണ് മദർഷിപ്പ് തകർത്ത് രക്ഷപ്പെട്ടത്.


ആകെ 2525 കിലോഗ്രാം മെത്താംഫെറ്റമിൻ ആണ് പിടികൂടിയത്. ഉയർന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വർദ്ധിച്ചതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. 23 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കണക്കെടുപ്പ് പൂർത്തിയായത്. പിടികൂടിയത് 15000 കോടി രൂപയുടെ ലഹരിവസ്തുക്കൾ എന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്‌. പിടികൂടിയ ലഹരിവസ്തുക്കളും പാകിസ്ഥാൻ പൗരനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.ആകെ അഞ്ച് ബോട്ടുകളിലാണ് സംഘം വന്നതെന്നാണ് വിവരം.

Advertisement
Advertisement