റോസ്ഗര്‍ മേള; പ്രധാനമന്ത്രി നാളെ 71000 നിയമന  ഉത്തരവുകൾ വിതരണം ചെയ്യും

Monday 15 May 2023 5:18 PM IST

ന്യൂഡൽഹി: ഉദ്യോഗാർത്ഥികളെ സർക്കാർ ജോലിയിലേയ്ക്ക് നിയമിക്കുന്ന റോസ്ഗർ മേള പദ്ധതിയുടെ ഭാഗമായി 71000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യാൻ ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളിലേയ്ക്കാണ് നിയമനം. നാളെ ഇവർക്ക് നിയമന ഉത്തരവ് നൽകുന്നതിനൊപ്പം ഇവരെ വെർച്വലായി പ്രധാനമന്ത്രി അഭിസംബേധന ചെയ്യുകയും ചെയ്യും. രാജ്യത്തെ 45സ്ഥലങ്ങളിലായിട്ടാണ് റോസ്ഗർ മേള സംഘടിപ്പിച്ചത്.

രാജ്യത്തെ 45മേഖലകളിലാണ് നിലവിൽ നിയമനം. ഗ്രാമീൺ ഡാക് സേവക്, ടിക്കറ്റ് ക്ലർക്ക്, ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സബ് ഡിവിഷണല്‍ ഓഫീസര്‍, ടാക്‌സ് അസിസ്റ്റന്റ് മുതലായ തസ്തികകളിലേയ്ക്കാണ് ഉദ്യോഗാർത്ഥികളെ നിയമിച്ചത്. കേന്ദ്രസർക്കാരിലുൾപ്പടെയുള്ള ഒഴിവുള്ള തസ്തികകൾ നികത്തുന്നതിന്റെ ഭാഗമായാണ് റോസ്ഗർ മേള പദ്ധതിയാരംഭിച്ചത്.

Advertisement
Advertisement