കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ല, ദുരന്ത കാലത്തും ഒഴിവാക്കി, സംസ്ഥാനത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Monday 15 May 2023 8:02 PM IST
പാലക്കാട് : കേരളത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ദുരന്തകാലത്തടക്കം കേരളത്തെ കേന്ദ്രം സഹായിച്ചില്ലെന്നും ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തുകയും ചെയ്തെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് എൽ.ഡി.എഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
ദുരന്തങ്ങൾ വരുമ്പോൾ കേരളത്തെ സഹായിക്കേണ്ടവരാണ് കേന്ദ്രസർക്കാർ. എന്നാൽ കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് അനുമതി നിഷേധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ജനസംഖ്യക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ല. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസർക്കാർ നോക്കുന്നത്. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസർക്കാർ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.