വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയുടെ തലയ്ക്കടിച്ചു, പിടിയിലായി

Tuesday 16 May 2023 12:15 AM IST

വിഴിഞ്ഞം: വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മക്കളെയും ഉപദ്രവിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.

കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ കല്ലിയൂർ പൂങ്കുളം ആനകുഴി ചരുവിള വീട്ടിൽ രതീഷ് (38) ആണ് അറസ്റ്റിലായത്. ഭാര്യ ഗ്രീഷ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടിലെ ടിവിയും മറ്റും അടിച്ചുതകർക്കുകയും ഗ്രീഷ്മയെ കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ കോവളം എസ്.എച്ച്.ഒ ബിജോയ്,എസ്.ഐ അനീഷ്, സി.പി.ഒ മാരായ വിഷ്ണു ,സുഭാഷ് ,സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റുചെയ്തത്.