ഭർത്താവ് വിദേശത്ത്, മൂന്ന് കുഞ്ഞുങ്ങളെ തനിച്ചാക്കി 27കാരി 26കാരനൊപ്പം ഒളിച്ചോടി; ഒടുവിൽ കണ്ടെത്തിയത് വയനാട്ടിൽ നിന്ന്
Tuesday 16 May 2023 10:35 AM IST
വയനാട്: ഭർത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ 27കാരി പിടിയിൽ. കൂരാച്ചുണ്ട് സ്വദേശിനിയായ യുവതിയെയും 26കാരനായ കാമുകനെയും വയനാട്ടിലെ വൈത്തിരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ നാലാം തീയതി മുതൽ യുവതിയെ കാണാതായിരുന്നു. തുടർന്ന് വിദേശത്തുള്ള ഭർത്താവിന്റെ ആവശ്യപ്രകാരം ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും പ്രേരണാക്കുറ്റത്തിന് കാമുകനെതിരെയും കേസെടുത്തിട്ടുണ്ട്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.