'നിങ്ങളുടെ അടുത്ത തലമുറകൾ വിശ്വാസികളാകണമെങ്കിൽ ദയവായി ദി കേരള സ്റ്റോറി കാണൂ '; ക്ഷേത്ര കവാടത്തിൽ ഫ്ലക്സ് ബോർഡ്‌

Wednesday 17 May 2023 5:57 PM IST

മംഗളൂരു: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത വിവാദ ചിത്രം 'ദി കേരള സ്‌റ്റോറി' തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിൽ ചിത്രം കാണണമെന്നഭ്യർത്ഥിച്ച് ഫ്ലക്സ് ബോർഡ് വച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.


'മലയാളി വിശ്വാസികൾക്ക് മൂകാംബികയിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികളാകണമെങ്കിൽ ദയവ് ചെയ്ത് കേരള സ്‌റ്റോറി കാണൂ.'- എന്നാണ് ഫ്ലക്‌സിലുള്ളത്. ക്ഷേത്രത്തിന്റെ പിൻവശത്തെ ഗേറ്റിന് സമീപമാണ് ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

ഒരു സംഘടനയുടേയോ വ്യക്തിയുടേയോ പേര് പരാമർശിക്കാതെയാണ് ഇംഗീഷിലുള്ള ഫ്ലക്സ് പതിച്ചത്. ഫ്ലക്സ് ക്ഷേത്രത്തിന് പുറത്താണെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നുമാണ് ക്ഷേത്ര അധികൃതരുടെ പ്രതികരണം.

Advertisement
Advertisement