പ്രധാനമന്ത്രിയുടെ ആരോഗ്യനില ഗുരുതരം, അഫ്ഗാനിൽ ഇടക്കാല പ്രധാനമന്ത്രിയെ താലിബാൻ പ്രഖ്യാപിച്ചു
Wednesday 17 May 2023 8:01 PM IST
കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുൾ കബീറിനെ താലിബാൻ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുംസാദ നിയമിച്ചു. നിലവിലെ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്‌ദിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്നാണ് ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ചത്.
2021ൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ മുഹമ്മദ് ഹസൻ അഖുന‌്ദ് ആണ് പ്രധാനമന്ത്രി. ഹൃദയസംബന്ധമായ അസുഖമാണ് മുഹമ്മദ് ഹസൻ എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താലിബാൻ പുറത്തുവിട്ടില്ല. അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിൻമാറുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പിട്ട നേതാവാണ് പുതിയ പ്രധാനമന്ത്രി കബീർ.