സ്‌ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം അർഷാദിന്റെ വീക്ക്നസ്; ബസിറങ്ങി നടക്കുകയായിരുന്ന യുവതിയ്‌ക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു
കാസർകോട്: ബസിറങ്ങി നടന്നുപോകുകയായിരുന്ന യുവതിയ്‌ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്‌റ്റിൽ. കാസർകോട് പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശിയായ അർഷാദ് (34) ആണ് പിടിയിലായത്. കോട്ടഞ്ചേരിയിൽ വച്ച് ബസിറങ്ങി നടക്കുകയായിരുന്ന യുവതിയ്‌ക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.
കാഞ്ഞങ്ങാട് നഗരത്തിൽ ഗുഡ്‌സ് ഓട്ടോയിൽ പഴങ്ങൾ വിൽക്കുന്നയാളാണ് അർഷാദ്. മുൻപ് സ്‌കൂൾ വിട്ടുവന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് ഇയാളെ പോക്‌സോ കേസനുസരിച്ച് അറസ്‌റ്റ് ചെയ്‌തിരുന്നു.
ബസിൽ യാത്ര ചെയ്‌ത യുവതിയ്‌ക്ക് നേരെ കോഴിക്കോട് സ്വദേശി ലൈംഗിക അധിക്ഷേപം നടത്തിയ സംഭവമുണ്ടായതിന് പിന്നാലെയാണ് ഇന്ന് കാസർകോട് നിന്നും ഇത്തരത്തിൽ സംഭവമുണ്ടായത്. കെ എസ് ആർ ടി സി ബസിൽ യുവനടിയും മോഡലുമായ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഇരുപത്തേഴുകാരനെ റിമാൻഡ് ചെയ്‌തിരുന്നു. കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച സവാദിനെ ബസ് ജീവനക്കാരും നാട്ടുകാരും യാത്രക്കാരും ചേർന്നാണ് പിടികൂടി പൊലീസിന് കൈമാറിയത്.