മനുഷ്യൻ ആദ്യമായി ഉമ്മ വച്ചത് എന്ന്? എങ്ങിനെ? ആ ചിത്രം ഇതാ

Friday 19 May 2023 5:54 PM IST

മനുഷ്യൻ എന്നാണ് ചുംബിക്കാൻ തുടങ്ങിയതെന്ന് ആലോചിച്ചിട്ടുണ്ടോ? എത്ര ചിന്തിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യമാണെന്നൊക്കെ പ്രതികരിക്കാൻ വരട്ടെ, ഗവേഷകർ അത് കണ്ടുപിടിച്ചു കഴിഞ്ഞു. 4500 വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യർ പരസ്‌പരം ആദ്യമായി ചുംബിച്ചതത്രേ. മെസോപൊട്ടേമിയൻ കാലഘട്ടത്തിൽ നിന്നാണ് തെളിവ് ലഭിച്ചിരിക്കുന്നത്.

അക്കാലത്ത് നിന്ന് കണ്ടെത്തിയ ഒരു കളിമൺ ശിൽപത്തിലെ ലിപികളിൽ നിന്നാണ് ഗവേഷകർ ചുംബന രഹസ്യം കണ്ടെത്തിയത്. ക്യൂണിഫോം ലിപിയിലായിരുന്നു എഴുത്ത്. നിലവിലെ ഇറാഖ്- സിറിയ പ്രദേശത്ത് നിന്നാണ് ശിൽപം ലഭിച്ചത്. ഇണകളായ സ്ത്രീയും പുരുഷനും പരസ്‌പരം ആലിംഗനം ചെയ‌്ത് ചുംബിക്കുന്നതാണ് ശിൽപം.